കാട്ടാനക്കൂട്ടങ്ങളുടെ ആക്രമണത്തില്‍ പൊറുതിമുട്ടി കൈപ്പിനി നിവാസികള്‍
1576766
Friday, July 18, 2025 5:32 AM IST
എടക്കര: കാട്ടാനക്കൂട്ടങ്ങളുടെ ആക്രമണത്തില്‍ പൊറുതിമുട്ടി കൈപ്പിനി നിവാസികള്‍. കഴിഞ്ഞ ആറ് ദിവസവും പ്രദേശത്ത് കാട്ടാനക്കൂട്ടങ്ങള്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. അമ്പലപ്പൊയില്‍, മുണ്ടപ്പാടം പ്രദേശങ്ങളിലാണ് വ്യാപകമായ കൃഷിനാശമുണ്ടായത്.
ശശിധരന് കാവനാല്‍, കെ.ജി. രാജേന്ദ്രന്, ഡാനിയേല്‍, പി.ആര് സുഭാഷ് എന്നിവരുടെ തെങ്ങ്, കമുക്, വാഴ തുടങ്ങിയ വിളകളാണ് കാട്ടാനകള്‍ കഴിഞ്ഞ ദിവസം നശിപ്പിച്ചത്. കാഴ്ഫലമുള്ള വിളകളാണ് നശിപ്പിക്കപ്പെട്ടവയെല്ലാം. രണ്ട് മാസത്തിലധികമായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായിരിക്കുകയാണ്. മുഖ്യമന്ത്രിക്കടക്കം നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
വനം വകുപ്പാകട്ടെ ദ്രോഹനടപികളാണ് തങ്ങളോട് സ്വീകരിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. രണ്ടാഴ്ച മുന്‍പ് മുണ്ടപ്പാടത്ത് നിരവധി കര്‍ഷകരുടെ വിളകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.