മുക്കം ഉപജില്ലാ കലോത്സവം; സ്വാഗതസംഘം രൂപീകരിച്ചു
1226104
Thursday, September 29, 2022 11:57 PM IST
തിരുവമ്പാടി: നവംബർ ഒന്ന്, രണ്ട്, മൂന്ന് ദിവസങ്ങളിൽ തിരുവമ്പാടിയിൽ വച്ച് നടക്കുന്ന മുക്കം ഉപജില്ലാ കലാമേളയുടെ സ്വാഗതസംഘം രൂപീകരിച്ചു.
ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് 5000 ത്തോളം കലാപ്രതിഭകൾ മാറ്റുരക്കുന്ന കലാമേള ഒരു വ്യാഴവട്ട കാലത്തിനു ശേഷമാണ് തിരുവമ്പാടിയിൽ എത്തുന്നത്. സ്വാഗതസംഘം രൂപീകരണ യോഗത്തിൽ സ്കൂൾ മാനേജർ ഫാ. തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ചു.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, പഞ്ചായത്ത് അംഗങ്ങളായ കെ.എം. മുഹമ്മദാലി, രാമചന്ദ്രൻ, അപ്പു, രാഷ്ട്രീയ സാമൂഹിക മേഖലകളിലെ ബാബു പൈക്കാട്ടിൽ, ഡേവിഡ്, അബ്രഹാം മാനുവൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ, ഡോക്ടർ പി.എം മത്തായി ,ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തി പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.