ഗാന്ധിയൻ ആശയങ്ങളുടെ പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് എൻഎസ്എസ്
1227437
Tuesday, October 4, 2022 12:45 AM IST
മുക്കം: ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിയൻ ആശയങ്ങളുടെ പ്രചാരണ പ്രർത്തനങ്ങൾക്ക് നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ തുടക്കം കുറിച്ചു. കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ഗാന്ധിയൻ ആശയങ്ങൾക്ക് പ്രചാരണം കുറിച്ചത്.
പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ നിർമിച്ച ഫ്രീഡം വാൾ കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്.എ.നാസർ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ എം.എസ്. ബിജു, പ്രോഗ്രാം ഓഫീസർ സി.പി. സഹീർ, ഇർഷാദ് ഖാൻ , ഫഹദ് ചെറുവാടി ,കെ.അഭിഷേക്, സി.പി.മിർഷാദ്, അനന്തു ജയപ്രകാശ് തുടങ്ങിയവർ പ്രോഗ്രാമിൽ പങ്കെടുത്തു.