ലഹരി വിരുദ്ധ പ്രവര്‍ത്തനവുമായി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
1227442
Tuesday, October 4, 2022 12:45 AM IST
താമരശേരി: ലഹരിക്കെതിരേ പ്രചരണ പരിപാടികള്‍ക്ക് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടക്കം കുറിച്ചു. താമരശേരി സബ് ജില്ലാതല ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഈങ്ങാപ്പുഴ എംജിഎം ഹയര്‍ സെക്കൻഡറി സ്കൂളില്‍ ജില്ലാ സെക്രട്ടറി വി.ടി. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. വിപുലമായ ബോധവത്കരണ പരിപാടികളാണ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തില്‍ നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത് . സര്‍ക്കാരിന്റെ ലഹരി വിമുക്ത പരിപാടികളോട് സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ലഹരി മുക്ത നവകേരള സൈക്കിള്‍ റാലി നടത്തും. ഗ്യഹ സന്ദര്‍ശനം നടത്തി ബോധവത്കരണ ലഘുലേഖകള്‍, പോസ്റ്ററുകള്‍, പ്രതിജ്ഞാ പത്രം, സ്റ്റിക്കര്‍ എന്നിവ വിതരണം ചെയ്യും. സബ്ജില്ലാ സെക്രട്ടറി പി. രാജേഷ്, ടി.ഇ. ബിന്‍സി, ബിജു വി. ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു.