ശിൽപ്പശാല സംഘടിപ്പിക്കുന്നു
1227965
Friday, October 7, 2022 12:27 AM IST
കോഴിക്കോട്: ലയൺസ് ക്ലബ് ഓഫ് കാലിക്കട്ടും, ലിയോ ക്ലബ് ഓഫ് കാലിക്കട്ടും, എൻലൈറ്റ് ഐഎഎസുമായി ചേർന്ന് സംഘടിപ്പിക്കുന്ന യുപിഎസ്സി സിവിൽ സർവീസ് പരീക്ഷകൾക്കും, പിഎസ്സി, കെഎഎസ് പരീക്ഷകൾക്കുള്ള തയാറെടുപ്പുകളെ പറ്റിയുള്ള കരിയർ ഓറിയന്റഡ് പഠന ശിൽപശാലയും, പരിശീലനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കുള്ള സൗജന്യ ഫൗണ്ടേഷൻ ക്ലാസുകളുടെ ഉദ്ഘാടനവും ഒന്പതിന് രാവിലെ പത്തിന് നളന്ദ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുമെന്ന് ലയൺസ് ക്ലബ് കാലിക്കട്ട് പ്രസിഡന്റ് സി. പ്രണാബ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോഴിക്കോട് സബ് കളക്ടർ വി. ചെൽസസിനിയും ഫോർട്ട് കൊച്ചി സബ് കളക്ടർ പി. വിഷ്ണുരാജ് എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.