എന്സിസി ദിനാഘോഷവും കുടുംബസംഗമവും
1246428
Tuesday, December 6, 2022 11:45 PM IST
കോഴിക്കോട്: കൂടത്തായി സെന്റ് മേരീസ് ഹയര് സെക്കന്ഡറി സ്കൂള് സീനിയര് വിഭാഗം എന്സിസി കേഡറ്റുകള് എന്സിസി ദിനാഘോഷവും കുടുംബസംഗമവും കലാസന്ധ്യയും നടത്തി. ബേപ്പൂര് കോസ്റ്റ്ഗാര്ഡ് സ്റ്റേഷന് ഡപ്യൂട്ടി കമാന്ഡന്റ് എ.സുജേത്ത് ഉദ്ഘാടനം ചെയ്തു.
പ്രിന്സിപ്പല് സിബി പൊന്പാറ അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റര് ഷൈനി തോമസ്, റെജി ജെ കരോട്ട്, അനീഷ് മൈക്കിള്, ഷാനി രാജന്, എന്നിവര് ആശംസകള് അര്പ്പിച്ചു.
വിവിധ ഖേലകളില് വിജയികളായ കേഡറ്റുകള്ക്ക് സമ്മാനങ്ങള് വിതരണം ചെയ്തു.
ഹൈമാസ്റ്റ് ലൈറ്റ്
നന്നാക്കണമെന്ന്
തിരുവമ്പാടി: പുല്ലൂരാംപാറ അങ്ങാടിയിലെ ഹൈമാസ്റ്റ് ലൈറ്റ് കത്തിക്കാൻ നടപടി വേണമെന്ന് സിപിഎം പുല്ലൂരാംപാറ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. അങ്ങാടിയിലെ ഹൈമാസ്റ്റ് ലൈറ്റ് തെളിയാതെയായിട്ട് ആറ് മാസം മാസം കഴിഞ്ഞു.
പഞ്ചായത്ത് 922 രൂപ വച്ച് ബില്ല് ഉപയോഗിക്കാതെ അടച്ചു കൊണ്ടിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡ് കൂടിയാണ്.
നൂറ് കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്നതും മലയോര ഹൈവേ കടന്നുപോകുന്ന ജംഗഷൻ ആണ് പുല്ലൂരാംപാറ അങ്ങാടി. വളരെവേഗം ലൈറ്റ് കത്തിക്കാനായി നടപടി സ്വീകരിക്കണം. സി.എൻ. പുരുഷോത്തമൻ, കെ. ഡി. ആന്റണി, ബന്നി ജോസഫ് എന്നിവർ പ്രസംഗിച്ചു.