കളിയാരവത്തിൽ എയുപി സ്കൂൾ പന്നിക്കാടും
1246438
Tuesday, December 6, 2022 11:46 PM IST
മുക്കം: ലോകത്തിലെ പ്രബലരായ 32 ടീമുകൾ മാറ്റുരച്ച ഖത്തർ ഫുട്ബോൾ ലോകകപ്പ് അവസാന എട്ടിലേക്ക് കടക്കുമ്പോൾ കളിയാരവത്തിന്റെ ഭാഗമാവുകയാണ് പന്നിക്കോട് എയുപി സ്കൂളും.
ലോക കപ്പിന്റെ ആവേശത്തിൽ കുട്ടികൾക്ക് ആവേശം പകരാൻഫുട്ബോൾ ആരവം എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഫാൻസ് ഷോ, പ്രവചന മത്സരം ,ഷൂട്ടൗട്ട് എന്നിവയാണ് സംഘടിപ്പിച്ചത്. പരിപാടി മാധ്യമപ്രവർത്തകൻ സി. ഫസൽ ബാബു ഉദ്ഘാടനം ചെയ്തു. ദേശീയ സെറിബ്രൽ പാഴ്സി ഫുട്ബോൾ ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ ലഭിച്ച പൂർവ്വ വിദ്യാർഥി മുഹമ്മദ് അജ് ഹദ് മുഖ്യാതിഥിയായി. സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക വി. പിഗീത ,ഗൗരി രമേശ് നങ്ങ്യാലത്ത്എന്നിവർ പ്രസംഗിച്ചു.