സംസ്ഥാന സൈക്കിൾ പോളോ ചാന്പ്യൻഷിപ്പ് ഇന്ന് തുടങ്ങും
1247427
Saturday, December 10, 2022 12:16 AM IST
മുക്കം: സംസ്ഥാന സൈക്കിൾ പോളോ ചാന്പ്യൻഷിപ്പ് 10,11 തീയതികളിൽ മുക്കം നഗരസഭയിലെ മാമ്പറ്റ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിലാണ് ചാന്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൺകുട്ടികളുടെ വിഭാഗങ്ങളിലാണ് മത്സരം. 14 ജില്ലകളിൽ നിന്നുമായി മുന്നൂറോളം താരങ്ങൾ മത്സരിക്കും.
ചാന്പ്യൻഷിപ്പിൽ നിന്നും ദേശീയ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിനെ തെരഞ്ഞെടുക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ചാന്പ്യൻഷിപ്പ് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും.