പ്രധാനാധ്യാപകർക്കും, പിടിഎ പ്രസിഡന്റുമാർക്കും ഇന്ന് പരിശീലനം
1261569
Tuesday, January 24, 2023 1:05 AM IST
നാദാപുരം: അഞ്ചാം പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും, വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നാദാപുരം ഉപജില്ലയിലെ പ്രധാനാധ്യാപകർക്കും, പിടിഎ പ്രസിഡന്റുമാർക്കും ഇന്ന് പരിശീലനം നൽകും.
തൂണേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഏഴു പഞ്ചായത്തുകളിൽ ആറ് പഞ്ചായത്തുകളിലും കുട്ടികൾക്ക് അഞ്ചാംപനി പടരുന്ന സാഹചര്യത്തിലാണ് ഇന്ന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പരിശീലനം നൽകുന്നത്. കുട്ടികൾക്ക് നൽകേണ്ട കുത്തിവെപ്പുകളെ കുറിച്ച് രക്ഷിതാക്കളെ ബോധവത്ക്കരിക്കുന്നതിന് മുന്നോടിയായാണ് അധ്യാപകർക്കും പിടിഎ പ്രസിഡന്റുമാർക്കും പരിശീലനം നൽകുന്നത്. സ്കൂൾ വിദ്യാർഥികൾക്ക് ഉൾപ്പെടെയാണ് മേഖലയിൽ രോഗം പടർന്ന് പിടിക്കുന്നത്.