ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സമ്മേളനം 26ന്
1261570
Tuesday, January 24, 2023 1:06 AM IST
കോഴിക്കോട്: ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് സമ്മേളനവും കുടുംബ സംഗമവും 26ന് വൈകിട്ട് മൂന്നിന് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും.
മന്ത്രി പി.എ മുഹമ്മദ് റിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയായിരുക്കും.
പഴയകാല ബസുടമകളെ എം.കെ രാഘവന് എംപി ആദരിക്കും. കുടുംബ സംഗമം ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രന് നിര്‍വഹിക്കും. തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ മുഖ്യാതിഥിയായിരിക്കും.
സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്ന് അവര്‍ പറഞ്ഞു. സംസ്ഥാനത്ത് 2010-ല്‍ 34000 സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ഏഴായിരമായി ചുരുങ്ങി. വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാനാവില്ല.
സ്വകാര്യബസുകള്‍ ഇല്ലാതായാല്‍ ഏറ്റവും കൂടുതല്‍ നഷ്ടം സാധാരണ ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആയിരിക്കും. ജിപിഎസിന്റെയും സ്പീഡ് ഗവര്‍ണറിന്റെയും പേരില്‍ സ്വകാര്യ ബസ് ഉടമകളെ സര്‍ക്കാര്‍ ഉപദ്രവിക്കുകയാണെന്ന് അവര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.ടി വാസുദേവന്‍, ജനറല്‍ സെക്രട്ടറി എം.തുളസിദാസ്, ട്രഷറര്‍ എം.എസ് സാജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.