സംരക്ഷണ ഭിത്തി നിർമിക്കണമെന്ന്
1592871
Friday, September 19, 2025 5:08 AM IST
തലയാട്: പനങ്ങാട് പഞ്ചായത്തിലെ തലയാട് - വയലട റോഡിൽ കാവുമ്പുറം ഭാഗത്തു സംരക്ഷണ ഭിത്തി നിർമിക്കാത്തത് അപകട ഭീഷണി ഉയർത്തുന്നു.
മാസങ്ങൾക്ക് മുൻപ് റോഡ് പണിക്ക് കൊണ്ടുവന്ന കോൺക്രീറ്റ് മിക്സ് ചെയ്യുന്ന യന്ത്രം റോഡിന്റെ സംരക്ഷണ ഭിത്തിയോട് കൂടി മറിയുകയായിരുന്നു. ഇതിന് ശേഷം റോഡിന്റെ സംരക്ഷണ ഭിത്തി നിർമിച്ചിട്ടില്ല.
ദിവസവും നൂറു കണക്കിനാളുകൾ വയലട വ്യൂ പോയിന്റിലേക്ക് ഉൾപ്പെടെ യാത്ര ചെയ്യുന്ന റോഡാണിത്.
ഇറക്കമുള്ള റോഡിൽ സംരക്ഷണ ഭിത്തി ഇല്ലാത്തത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്നും എത്രയും വേഗം അധികാരികൾ സംരക്ഷണ ഭിത്തി നിർമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
photo:
തലയാട് - വയലട റോഡിൽ സംരക്ഷണ ഭിത്തി നിർമിച്ചിട്ടില്ലാത്ത ഭാഗം