കുടുംബാരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു
1592870
Friday, September 19, 2025 5:08 AM IST
തിരുവമ്പാടി: അൽഫോൻസ കോളജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു.
ശുചീകരണ പരിപാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫാ. ഷിജു മാത്യു അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ,
നഴ്സിംഗ് ഓഫീസർ ഷീജ, ജെഎച്ച്ഐമാരായ റോഷൻലാൽ, മുഹമ്മദ് മുസ്തഫ ഖാൻ, എൻഎസ്എസ് സ്റ്റാഫ് കോഡിനേറ്റർമാരായ പി. സായന്ത്, കെ. അഞ്ജന, എൻഎസ്എസ് വളണ്ടിയർ സെക്രട്ടറിമാരായ എബിൻ സണ്ണി, ജിയാ ജഗീഷ് എന്നിവർ പ്രസംഗിച്ചു.