പമ്പ് സെറ്റ് ഉപകരണങ്ങൾ മോഷ്ടിച്ച പ്രതി പിടിയിൽ
1592875
Friday, September 19, 2025 5:08 AM IST
പെരുവണ്ണാമൂഴി: ജലജീവൻ കരാറുകാരായ മിഡ്ലാൻഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള പെരുവണ്ണാമൂഴി സൈറ്റിൽ നിന്ന് 12 പമ്പ് സെറ്റ് കാരി ചെയിനുകൾ മോഷ്ടിച്ച് വിൽപ്പന നടത്തിയ പ്രതിയെ പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തു.
പെരുവണ്ണാമൂഴി പൊന്മലപ്പാറ സ്വദേശി നടേമ്മൽ മൊബിൻ എന്ന കുട്ടാപ്പി (31)യാണ് പിടിയിലായത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒരു കാരിചെയിനിന് അൻപതിനായിരം രൂപയോളം വിലവരും. മൊത്തം ആറ് ലക്ഷം രൂപയുടെ ചെയിനാണ് പ്രതി മോഷ്ടിച്ചത്.
യഥാർഥ വില അറിയാത്ത പ്രതി ഇത് പേരാമ്പ്ര പുറ്റം പൊയിൽ ഭാഗത്തെ ആക്രികടയിൽ അയ്യായിരം രൂപക്ക് വിൽക്കുകയായിരുന്നു. മിഡ്ലാൻഡ് കന്പനിയുടെ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.