വിദ്യാർഥിയെ മർദിച്ചതായി പരാതി
1592881
Friday, September 19, 2025 5:15 AM IST
കൊയിലാണ്ടി: കോളജ് വിദ്യാർഥിയെ മാനേജർ മർദിച്ചതായി പരാതി. കൊയിലാണ്ടി ആർട്സ് കോളജ് മാനേജർ സ്ഥാപനത്തിലെ പ്ലസ് വൺ വിദ്യാർഥിയായ എസ്.ബി. വൈഷ്ണവിനെ മർദിച്ചതായാണ് പരാതി.
വൈഷ്ണവിന്റെ മൊബൈൽ ഫോൺ ക്ലാസിലെ ഒരു സഹപാഠിക്ക് വീട്ടുകാരെ ബന്ധപ്പെടാനായി നൽകുകയായിരുന്നു. എന്നാൽ ഇതേ സമയത്ത് ക്ലാസിൽ എത്തിയ പ്രിൻസിപ്പൽ വിദ്യാർഥിയിൽ നിന്ന് ഫോൺ പിടിച്ചെടുത്ത് രക്ഷിതാക്കളോട് കോളജുമായി ബന്ധപ്പെടാൻ ആവശ്യപ്പെടുകയുമായിരുന്നു.
തുടർന്ന് ഫോണിന്റെ ഉടമയായ വൈഷ്ണവ് കോളജ് ഓഫീസിൽ എത്തി മാനേജരോട് കാര്യം ധരിപ്പിപ്പിക്കുന്നതിനിടെ ഇദ്ദേഹം വിദ്യാർഥിയുടെ കഴുത്തിൽ പിടിച്ചു മർദിച്ചുവെന്നാണ് പരാതി.പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി.