ഊർജസംരക്ഷണ ബോധവത്കരണ ശിൽപശാല
1262636
Saturday, January 28, 2023 12:48 AM IST
കോഴിക്കോട്: കേരള സംസ്ഥാന എനര്ജി മാനേജ്മെന്റ് സെന്ററിന്റെയും സെന്റെർ ഫോർ എൻവയോൺമെന്റ് ആന്റ് ഡെവലപ്പ്മെന്റിന്റെയും സംയുക്ത സംരംഭമായ ഊർജ്ജകിരൺ പരിപാടിയുടെ ഭാഗമായി കോഴിക്കോട് കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ഊർജ്ജസംരക്ഷണ ബോധവൽക്കരണ ശിൽപശാല നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. ഹോളി ക്രോസ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആന്റ് ടെക്നോളജിയിലെ സോഷ്യൽ വർക്ക് വിഭാഗം നേതൃത്വം നൽകിയ പരിപാടിയിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സുഷമ അധ്യക്ഷത വഹിച്ചു.