അപകടത്തിൽ പരിക്കേറ്റ ബസ് ജീവനക്കാരൻ മരിച്ചു
1262747
Saturday, January 28, 2023 10:27 PM IST
പേരാമ്പ്ര: കോഴിക്കോട്-കുറ്റ്യാടി സംസ്ഥാന പാതയിലെ കരിവണ്ണൂരിൽ വച്ച് സ്വകാര്യ ബസ് ലോറിക്ക് പിന്നിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബസ് ജീവനക്കാരൻ മരിച്ചു. പൂഴിത്തോട് സ്വദേശി ചെറുകുന്ന് കുട്ടനാപറമ്പിൽ ജിനീഷ് (32) ആണ് മരിച്ചത്. കുട്ടനാപറമ്പിൽ തങ്കപ്പന്റെയും പരേതയായ ജാനുവിന്റെയും മകനാണ്. സംസ്കാരം നടത്തി. ഭാര്യ: സുബിത. മക്കൾ: ആരോൺ, അലോൺ.