പ്രതിഷേധ ധർണ നടത്തി
1262907
Sunday, January 29, 2023 12:08 AM IST
കോടഞ്ചേരി: പഞ്ചായത്തിലെ ജനങ്ങളുടെ ഖരമാലിന്യ നിർമാർജനം പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നോ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തിയോ നടപ്പാക്കുക, നിത്യജീവിതത്തിൽ സാമ്പത്തിക ദുരിതം അനുഭവിക്കുന്ന സാധാരണ ജനങ്ങളെ വീണ്ടും വിഷമത്തിൽ ആക്കുന്ന വേസ്റ്റ് നിർമ്മാർജനത്തിനായുള്ള യൂസേഴ്സ് ഫീ നിർത്തലാക്കുക, എന്നീ ആവശ്യമുന്നയിച്ച് പ്രതികരണശേഷി നഷ്ടപ്പെട്ട ജനങ്ങളുടെ പ്രതീകമായി വാ മൂടിക്കെട്ടി കോടഞ്ചേരി ആം ആദ്മി പാർട്ടിപ്രവർത്തകർ കോടഞ്ചേരി പഞ്ചായത്തിന് മുമ്പിൽ ധർണ നടത്തി. എബ്രഹാം വാ മറ്റത്തിൽ ധർണ ഉദ്ഘാടനം ചെയ്തു.