തീ പിടിത്തം; ഒഴിവായത് വൻ ദുരന്തം
1263537
Tuesday, January 31, 2023 12:07 AM IST
നാദാപുരം: പേരോട് ടൗൺ പരിസരത്ത് വീടിന് മുകൾ നിലയിൽ ടെറസിൽ സൂക്ഷിച്ച വിറകുകൾക്ക് തീ പിടിച്ചു.
പേരോട് സ്വദേശി പരേതനായ ചെമ്പ്രം കണ്ടി സൂപ്പിയുടെ വീടിന് മുകൾ നിലയിലാണ് തീ പിടുത്തമുണ്ടായത്. ഇവിടെ സൂക്ഷിച്ച തേങ്ങകൾ, ഉണങ്ങിയ വിറക് ശേഖരത്തിലും തീ പടർന്ന് പിടിച്ചു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് വീട്ടിൽ നിന്ന് പുക ഉയരുന്നത് അയൽവാസികളുടെ ശ്രദ്ധയിൽ പെടുന്നത്. വീട്ടുകാർ ബന്ധുവിന്റെ വിവാഹ ചടങ്ങുകൾക്കായി വീട് പൂട്ടി പുറത്ത് പോയതായിരുന്നു.
നാട്ടുകാരെത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണാതീതമായതോടെ ചേലക്കാട് നിന്ന് അസി. സ്റ്റേഷൻ ഓഫീസർ ഇ.സി. നന്ദകുമാറിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സെത്തി തീ അണക്കുകയായിരുന്നു. വിറകും, തേങ്ങകളും കത്തി നശിച്ചു.