കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം: ജനതാദള്‍ -എസ്
1264406
Friday, February 3, 2023 12:15 AM IST
താമരശേരി: കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളില്‍ കേരളത്തെ നിരന്തരം അവഗണിക്കുന്ന നിലപാട് കേന്ദ്രം അവസാനിപ്പിക്കണമെന്ന് ജനതാദള്‍ -എസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേരളം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന എയിംസിനു വേണ്ടി ബജറ്റില്‍ തുക ഉള്‍ക്കൊള്ളിച്ചിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയിലെ വിഹിതം വെട്ടിക്കുറച്ചു. കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളെ ഏകീകൃത സോഫ്റ്റ്വയർ നടപ്പാക്കി കേന്ദ്ര നിയന്ത്രണത്തിലാക്കി സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും യോഗം ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടിയില്‍ ജനതാദള്‍-എസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കെ.വി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.