മുതുകാട് ആരോഗ്യമേള സംഘടിപ്പിച്ചു
1265209
Sunday, February 5, 2023 11:22 PM IST
ചക്കിട്ടപ്പാറ: പഞ്ചായത്തും പന്നിക്കോട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി മുതുകാട് ക്രിസ്തുരാജാ ഓഡിറ്റോറിയത്തിൽ ആരോഗ്യമേള സംഘടിപ്പിച്ചു.
പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം. ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു വത്സൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം രാജേഷ് തറവട്ടത്ത്, മെഡിക്കൽ ഓഫീസർ ഡോ. മെറിൻ ബേബി, ഹെൽത്ത് ഇൻസ്പെക്ടർ ഡി.ആർ. സീനാബായ്, പിആർഒ മുഹമ്മദ് റെനി, കെ.എം. ഷാജി , ജോബി അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ആഷിമ മുസ്തഫ, പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയറ്റീഷൻ എം. ഷെരീഫ്, ഒ.സി. അരവിന്ദാക്ഷൻ എന്നിവർ ബോധവത്കരണ ക്ലാസുകൾ നയിച്ചു.
ആരോഗ്യമേളയുടെ ഭാഗമായി ചെമ്പനോട ടൗണിൽ വിളംബര റാലി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് അംഗം ലൈസ ജോർജ്, സെന്റ് ജോസഫ് യുപി സ്കൂളിലെ അധ്യാപകർ, വിദ്യാർഥികൾ, ഹെൽത്ത് ആൻഡ് സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ, ആശ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.