തിരുവമ്പാടിയിൽ ദേശീയ വാക്സിനേഷൻ ദിനാചരണം നടത്തി
1278177
Friday, March 17, 2023 12:12 AM IST
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി നേഴ്സിംഗ് കോളജിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ വാക്സിനേഷൻ ദിനാചരണം നടത്തി.
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
ദേശീയ വാക്സിനേഷൻ ദിനാചരണ പ്രതിജ്ഞ മെഡിക്കൽ ഓഫീസർ ഡോ.കെ. നിഖില ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് അംഗങ്ങളായ റംല ചോലക്കൽ, കെ.എം. മുഹമ്മദാലി ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, എൻ.വി. ഷില്ലി (പിഎച്ച്എൻ) കെഎംസിടി അസോസിയേറ്റ് പ്രൊഫ. നീതു മെറിൻ വർഗീസ്, ലക്ച്ചറർ ഷിൻസി സൂസൻ ഏലിയാസ്,ഹൃദ്യ എന്നിവർ പ്രസംഗിച്ചു. പ്രൊഫ. സ്റ്റെഫി ജോൺ വാക്സിനേഷൻ ദിനാചരണ സന്ദേശം നൽകി. ജെപിഎച്ച്എൻമാരായ വി.എം. മിനി, ഇ.കെ. ലിംന എന്നിവർ ദിനാചരണ പരിപാടിക്ക് നേതൃത്വം നൽകി.