ലഹരിവിരുദ്ധ സന്ദേശ ബൈക്ക് റാലി 19ന്
1278181
Friday, March 17, 2023 12:13 AM IST
കോഴിക്കോട്: യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗത്തെ പ്രതിരോധിക്കുന്നതിനായി കോഴിക്കോട് കോർപറേഷനിലെ 40,41,42 എന്നീ വാര്‍ഡുകളിലെ 40 റസിഡന്റ്സ് അസോസിയേഷനുകള്‍ ചേര്‍ന്ന് 19ന് ലഹരിവിരുദ്ധ സന്ദേശ ബൈക്ക് റാലി നടത്തുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മേയര്‍ ഡോ. ബീന ഫിലിപ്പ് റാലി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് നല്ലളം ബസാറില്‍ നിന്ന് അരീക്കാട് അങ്ങാടിയിലേക്കാണ് ലഹരിവിരുദ്ധ സന്ദേശ ബൈക്ക് റാലി നടത്തുന്നത്. കോഴിക്കോട് സിറ്റി പോലീസ്കമ്മീഷണര്‍ രാജ്പാല് മീണ, കോഴിക്കോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി. രാജേന്ദ്രന് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്മാന് കെ.പി. അബ്ദുസ്സലാല്, കണ്‍വീനര്‍ റഫീഖ് മുള്ളത്ത് ,സി.ദേവരാജന്‍, അബ്ദുല്‍ ലത്തീഫ്, നിഷാദ് ബാബു, കോയമാമു എന്നിവര്‍ പങ്കെടുത്തു.