വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
1279950
Wednesday, March 22, 2023 10:40 PM IST
കുറ്റ്യാടി: പാതിരപ്പറ്റ മീത്തൽ വയലിലെ അടച്ചിട്ട കടവരാന്തയിൽ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാറേൽ ബാബു (70) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒഴിച്ചിട്ട കടയുടെ വരാന്തയിൽ കയറിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
വർഷങ്ങൾക്ക് മുൻപ് പാതിരിപ്പറ്റയിലെ കരിങ്കൽ ക്വാറിയിൽ ജോലിക്ക് എത്തിയ ഇയാൾ തമിഴ്നാട് സ്വദേശിയാണ്. കുറ്റ്യാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പാതിരിപ്പറ്റയിലെ വീട്ട് വളപ്പിൽ സംസ്കരിച്ചു. ഭാര്യമാർ: മാണി, അഞ്ജനം. മക്കൾ: രാജേഷ്, രതീഷ്, മണികണ്ഠൻ, അപ്പു.