തിരുവമ്പാടി: പെരുമാലിപ്പടി ഓത്തിക്കൽ ജോസഫിന്റെയും ബോബിയുടേയും മകൻ ഷിബിൻ ജോസഫ് (30) സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഷിബിൻ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഒരു ട്രക്ക് വന്നിടിച്ചായിരുന്നു അപകടം.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തബൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ സംസ്കരിക്കും. ഭാര്യ: ഡോണ (ഇഎംഎസ് സഹകരണ ആശുപത്രി, മുക്കം). സഹോദരങ്ങൾ: ഷിനി, ഷിന്റോ