യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു; 13 പേർക്കെതിരേ കേസെടുത്തു
Saturday, March 25, 2023 11:56 PM IST
നാ​ദാ​പു​രം: രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ദാ​പു​ര​ത്ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സം​സ്ഥാ​ന പാ​ത ഉ​പ​രോ​ധി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് നാ​ദാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്. ക​ല്ലാ​ച്ചി​യി​ൽ നി​ന്ന് പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​വു​മാ​യെ​ത്തി​യ 25 ഓ​ളം പേ​രാ​ണ് റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്. സി​ഐ ഇ.​വി. ഫാ​യി​സ് അ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ ബ​ലം പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. ഏ​റെ നേ​രം പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വാ​ക് ത​ർ​ക്ക​വും, ക​യ്യാ​ങ്ക​ളി​യും ഉ​ണ്ടാ​യി. സം​ഭ​വ​ത്തി​ൽ 13 പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.