കൂരാച്ചുണ്ടിൽ കടകളിലും വീടുകളിലും ബോധവത്കരണ പരിപാടി
1281015
Sunday, March 26, 2023 12:04 AM IST
കൂരാച്ചുണ്ട്: ഖരമാലിന്യ സംസ്കരണ പരിപാടിയായ മാലിന്യ മുക്ത കേരളം സാധ്യമാക്കുന്നതിനുള്ള കർമ പദ്ധതിയുടെ ഭാഗമായി കൂരാച്ചുണ്ട് പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് തീപിടുത്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. എല്ലാ വാർഡുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഇത്തരം ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട നിർവഹിച്ചു. അംഗങ്ങളായ സണ്ണി പുതിയകുന്നേൽ, അരുൺ ജോസ്, ഡാർലി എബ്രഹാം, സിനി ഷിജോ, പഞ്ചായത്ത് ക്ലാർക്ക് കൃഷ്ണ പ്രസാദ് എന്നിവർ പങ്കെടുത്തു.