കുറ്റ്യാടി: തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിഹിതം വെട്ടിക്കുറിച്ച സംസ്ഥാന സർക്കാരിന്റെ ജന ദ്രോഹ നടപടികൾക്കെതിരേ മരുതോങ്കര പഞ്ചയാത്ത് ഓഫീസിനു മുമ്പിൽ സമരം നടത്തി. കെപിസിസി അംഗം കെ.ടി. ജെയിംസ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി.കെ. കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ.ജെ. തോമസ്, ടി.പി. ആലി, ബിന്ദു കുരാറ, സമീറ കളളാട്, അഷ്റഫ് കള്ളാട്, ജംഷി അടുക്കത്ത്, പി.സി. നജീബ്, യാസീർ അമ്മദ് എന്നിവർ പ്രസംഗിച്ചു.