മാലിന്യമുക്ത കോടഞ്ചേരി; ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു
1297149
Wednesday, May 24, 2023 11:59 PM IST
കോടഞ്ചേരി: മാലിന്യമുക്ത കോടഞ്ചേരി പഞ്ചായത്ത് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നടത്തുന്ന ശുചീകരണ യജ്ഞത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം കോടഞ്ചേരി ടൗണിൽ സംഘടിപ്പിച്ചു.
ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചിന്ന അശോകന് അധ്യക്ഷത വഹിച്ചു.
വാർഡ് തല സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ഗവൺമെന്റ് കോളജിലെ എൻസിസി കേഡറ്റുകൾ എന്നിവരുടെ സഹകരണത്തോടെ ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, വികസനകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ ജോസ് പെരുമ്പള്ളി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ തുടങ്ങിയവർ നേതൃത്വം നൽകി.