ഒ​ടി​ക്കു​ഴി റോ​ഡി​ലെ അ​പ​ക​ട​ക്കു​ഴി അ​ട​ച്ചി​ല്ലെ​ന്ന് ആ​ക്ഷേ​പം
Thursday, May 25, 2023 11:56 PM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ​പ്പെ​ട്ട ഒ​ടി​ക്കു​ഴി- പൂ​വ്വ​ത്തും​ചോ​ല റോ​ഡി​ലെ ഒ​ടി​ക്കു​ഴി അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പം റോ​ഡ​രി​കി​ൽ ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് അ​പ​ക​ട​ക​ര​മാ​യി രൂ​പ​പ്പെ​ട്ട ഗ​ർ​ത്തം ഇ​ന്നും പ​രി​ഹാ​രം കാ​ണാ​തെ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി തീ​ർ​ന്ന​താ​യി പ​രാ​തി. ക​ല്ലാ​നോ​ടി​നു​ള്ള ബൈ​പാ​സ് റോ​ഡാ​യും ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡി​ൽ ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്നു​ണ്ട്.
അ​പ​ക​ട​ക്കെ​ണി ഒ​രു​ക്കു​ന്ന ഗ​ർ​ത്തം ഇ​തു​വ​ഴി വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കു​ന്ന​തി​ന് പ്ര​യാ​സ​ക​ര​മാ​കു​ന്നു​ണ്ട്.
ഗ​ർ​ത്തം സ​മീ​പ​ത്തു​ള്ള ക​ലു​ങ്കി​നും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. ടാ​റിം​ഗി​നോ​ട് ചേ​ർ​ന്നാ​ണ് ഗ​ർ​ത്ത​മു​ള്ള​ത്. ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.