പ്ര​ഫ​ഷ​ണ​ല്‍​രം​ഗ​ത്ത് വേ​റി​ട്ട മു​ന്നേ​റ്റ​വു​മാ​യി ല​ക്ഷ്യ
Thursday, May 25, 2023 11:59 PM IST
കോ​ഴി​ക്കോ​ട്: സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​ലേ​ക്ക് രാ​ജ്യം ചു​വ​ടു​വെ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ​ഗ്ധ​രാ​യ കോ​മേ​ഴ്‌​സ് പ്രൊ​ഫ​ഷ​ണ​ലു​ക​ളെ സൃ​ഷ്ടി​ക്കു​ക​യാ​ണ് ല​ക്ഷ്യ. ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് അ​ക്കൗ​ണ്ടിം​ഗ്, ഓ​ഡി​റ്റിം​ഗ്, ടാ​ക്‌​സേ​ഷ​ന്‍, ഫി​നാ​ന്‍​സ്, ബി​സി​ന​സ് നി​യ​മ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ വി​ദ്ഗ്ധ അ​റി​വും നൈ​പു​ണ്യ​വും നേ​ടാ​ന്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ക​മ്പ​നി​ക​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും അ​ക്കൗ​ണ്ടി​ങ് കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​ണ് പൊ​തു​വെ ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റു​ക​ളു​ടെ ജോ​ലി. ഈ ​വി​ഷ​യ​ത്തി​ല്‍ ആ​ഴ​ത്തി​ലു​ള്ള അ​റി​വും കാ​ര്യ​പ്രാ​പ്തി​യും സി​എ ആ​യി ജോ​ലി നോ​ക്കു​ന്ന​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ വേ​റി​ട്ടു​നി​ല്‍​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ഐ​ഐ​സി ല​ക്ഷ്യ. ഒ​രു ദ​ശാ​ബ്ദ​ത്തി​ലേ​റെ അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള ഐ​ഐ​സി ല​ക്ഷ്യ നി​ര​വ​ധി വാ​ണി​ജ്യ പ്രൊ​ഫ​ഷ​ണ​ലു​ക​ളു​ടെ ക​രി​യ​ര്‍ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. 80,000-ത്തി​ല​ധി​കം പൂ​ര്‍​വ്വ വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ വി​പു​ല​മാ​യ ശൃം​ഖ​ല​യു​ള്ള ഈ ​സ്ഥാ​പ​നം ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഫി​നാ​ന്‍​സ് പ്രൊ​ഫ​ഷ​ണ​ല്‍​സി​നെ വാ​ര്‍​ത്തെ​ടു​ക്കു​ന്ന​തി​ല്‍ സു​പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്.