എംഡിഎംഎയുമായി യുവാവ് പിടിയിൽ
1298853
Wednesday, May 31, 2023 4:59 AM IST
കോഴിക്കോട്: കാറിൽ കറങ്ങിനടന്ന് നഗരത്തിൽ വിവിധയിടങ്ങളിൽ വൻതോതിൽ മാരക മയക്കുമരുന്നായ എംഡിഎംഎ എത്തിച്ചുനൽകുന്ന യുവാവ് പോലീസ് പിടിയിൽ.
പെരിങ്ങളം സ്വദേശി പീക്കു എന്നറിയപ്പെടുന്ന പാറോൽ വീട്ടിൽ മിഥുൻ (28) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 22ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. രണ്ട് മാസം മുന്പ് ഓർക്കാട്ടേരി സ്വദേശിക്ക് ലഹരിമരുന്ന് നൽകിയ കേസിൽ പോലീസ് അന്വേഷിക്കുന്നതിനിടെ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെയാണ് മിഥുൻ അറസ്റ്റിലായത്. ഇതിന് പുറമെ മാവൂർ, മെഡിക്കൽ കോളജ്, കസബ, മുക്കം, കുന്നമംഗലം എന്നീ പോലീസ് സ്റ്റേഷനുകളിൽ മൂന്ന് വർഷത്തിനിടെ പതിമൂന്നോളം അടിപിടി കേസുകളിൽ ഇയാൾ പ്രതിയാണെന്നും പോലീസ് അറിയിച്ചു.