ധാർമിക വിദ്യാഭ്യാസം സാമൂഹിക സുസ്ഥിരതയ്ക്ക് അനിവാര്യം: കാന്തപുരം
1299351
Friday, June 2, 2023 12:16 AM IST
താമരശേരി: ധാർമിക വിദ്യാഭ്യാസം സാമൂഹിക സുസ്ഥിരതയ്ക്ക് അനിവാര്യമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സയ്യിദ് അബ്ദുൽ ഫത്താഹ് അവേലത്തിന്റെ അധ്യക്ഷതയിൽ നടന്ന ജാമിഅ മദീനതുന്നൂര്‍ പഠനാരഭം അൽഫാതിഹക്ക് നേതൃത്വം നൽകി പ്രസംഗികുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷം മദീനതുന്നൂറിന്റെ വിവിധ കാമ്പസുകളിൽ ഫൗണ്ടേഷന് കോഴ്സുകളിലേക്ക് അഡ്മിഷനെടുത്തവരുടെ ക്ലാസാരംഭവും മാസ്റ്റേഴ്സ് വിദ്യാര്‍ഥികള്‍ക്കുള്ള സ്വഹീഹുല്‍ ബുഖാരി ദര്‍സും അദ്ദേഹം നിർവഹിച്ചു.
മദീനതുന്നൂറിന്റെ പുതിയ വിദ്യാഭ്യാസ പദ്ധതികളും നയങ്ങളും പ്രതിപാദിച്ച് ഫൗണ്ടർ ഡോ. എ.പി. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി . .വിവിധ നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെ ചടങ്ങിൽ അനുമോദിച്ചു.