സ്റ്റാർട്ടിൽ ഉപരിപഠനം
1299602
Saturday, June 3, 2023 12:16 AM IST
കോഴിക്കോട്: താമരശേരി രൂപതയുടെ കീഴിൽ ഉന്നത വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വം നൽകുന്ന റിസേർച്ച് ആൻഡ് ട്രെയിനിംഗ് സെന്ററായ സ്റ്റാർട്ട് എംടിസി (മാസ്റ്റർ ട്രെയിനംഗ് കോഴ്സ്) യിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർഥിക്ക് അഖിലേന്ത്യ തലത്തിലുള്ള എല്ലാ പ്രധാനപ്പെട്ട എൻട്രൻസ് പരീക്ഷകൾക്കുമുള്ള കോച്ചിംഗാണ് ഈ കോഴ്സിൽ നൽകുന്നത്. അഖിലേന്ത്യ തലത്തിൽ ഉന്നത നിലവാരം പുലർത്തുന്ന കേന്ദ്ര സർവകലാശാലകളിലും മറ്റു പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകളിലും അഡ്മിഷൻ നേടി മികവുറ്റ വിധം പഠനം പൂർത്തിയാക്കി നേതൃ പദവികളിൽ എത്താൻ പ്ലസ് ടുവിന് ശേഷം കുട്ടികളെ ഒരുക്കുന്ന കോഴ്സാണ് എംടിസി. ഈ ഏകവത്സര പരിശീലന പരിപാടിയിൽ സിയുഇടി, കീം, കുസാറ്റ് കാറ്റ്, സിഎൽഎടി, ഐപിഎം, എൻഐഡി, എൻഡിഎ ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ പരീക്ഷകളെ കേന്ദ്രീകരിച്ചാണ് വിദ്യാർഥികളെ ഒരുക്കുന്നത്.
എംടിസിക്ക് അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കായി ഇന്റർവ്യൂ നടക്കും. ഫോൺ: 9037107843, 9744458111. ഇ-മെയിൽ: [email protected],