കോഴിക്കോട്: മണിപ്പൂരിൽ നടന്ന വംശീയകലാപത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് 50 ലക്ഷം രൂപയും ഭവനം നഷ്ടപ്പെട്ടവർക്ക് 25 ലക്ഷം രൂപയും നൽകണമെന്ന് നാഷണൽ പ്രോഗ്രസീവ് പാർട്ടി ജില്ലായോഗം ആവശ്യപ്പെട്ടു.
കലാപത്തിൽ നശിപ്പിക്കപ്പെട്ട മുഴുവൻ ആരധനാലയങ്ങളും ഉടൻ തന്നെ നിർമിച്ചു നൽകണമെന്നും ജുഡീഷ്യൽ അന്വേഷണം നടത്തി ശാശ്വത പരിഹാരം നേടണമെന്നും ജില്ലാ കമ്മിറ്റി മണിപ്പൂർ സർക്കാറിനോടും കേന്ദ്ര സർക്കാറിനോടും ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി ഭാരവാഹികളായി ഡോ. ജോർജ് ഏബ്രഹാം താളനാനി (പ്രസിഡന്റ്), ബാബുജോസഫ്, ജോസ്ലിൻ ജേക്കബ്, കെ.സി മനോജ്, തോമസ് ജോസഫ്, പി. സുമേഷ്, വി.പി. ഡേവിഡ് (വൈസ് പ്രസിഡന്റുമാർ), എസ്. ജോസഫ്, അഡ്വ. ആന്റണി സെബാസ്റ്റ്യൻ, സണ്ണി ജോസഫ്, അഡ്വ. സത്യനാഥൻ (സെക്രട്ടറിമാർ), വി.എം. തോമസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.