കൊയിലാണ്ടി: വീട്ടിനു സമീപം നിർത്തിയിട്ട കാറിൽ നിന്നും എംഡിഎംഎയും, കഞ്ചാവും പിടികൂടി. രണ്ടു യുവാക്കൾ അറസ്റ്റിൽ.
കീഴരിയൂർ പട്ടാം പുറത്ത് മീത്തൽ സനൽ (27), നടുവത്തൂർ മീത്തലെ മാലാടി അഫ്സൽ എന്നിവരിൽ നിന്നാണ് എംഡിഎംഎയും കഞ്ചാവും പിടികൂടിയത്. സനലിന്റെ വീട്ടിനു സമീപം നിർത്തിയിട്ട കാറിൽ നിന്നാണ് 830 മില്ലിഗ്രാം എംഡിഎംഎയും, 3. 4 ഗ്രാം കഞ്ചാവും പിടികൂടിയത്. ഇന്നലെ രാത്രി കൊയിലാണ്ടി പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് ലഹരി പിടികൂടിയത്. സർക്കിൾ ഇൻസ്പെക്ടർ എംവി. ബിജു, എസ്ഐമാരായ അനീഷ് വടക്കയിൽ, എം.പി. ശൈലേഷ്, എസ്സിപിഒമാരായ ജലീഷ് കുമാർ, രഞ്ജിത് ലാൽ, അജയ് രാജ്, മനോജ് എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്. ഇരുവരെയും അറസ്റ്റ് ചെയ്തു. കാറും പോലീസ് കസ്റ്റഡിയിലെടുത്തു.