ഫാം ടൂറിസ പദ്ധതി വിലയിരുത്തി പഞ്ചായത്ത് സെക്രട്ടറി
1337414
Friday, September 22, 2023 2:24 AM IST
തിരുവമ്പാടി: തിരുവമ്പാടി ഫാം ടൂറിസം സർക്യൂട്ടിലെ പ്രധാന ഫാമുകൾ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാഫി സന്ദർശിച്ചു.
ടൂറിസത്തോടൊപ്പം ദൈനംദിന കാര്‍ഷിക വൃത്തികളെക്കുറിച്ച് കർഷകരുമായി ചർച്ച ചെയ്ത് വിശദമായി മനസിലാക്കുകയും കർഷകർ നേരിടുന്ന വിവിധ സാങ്കേതിക പ്രയാസങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്താമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
ഡൊമിനിക് മണ്ണുക്കുശുമ്പിലിന്റെ കാർമൽ ഫാം, ബോണി മുട്ടത്തുകുന്നേലിന്റെ ഗ്രെയ്സ് ഗാർഡൻ, ജയ്സൺ പ്ലാത്തോട്ടത്തിലിന്റെ ലെയ്ക് വ്യൂ ഫാം സ്റ്റേ, ജോസ് പുരയിടത്തിലിന്റെ പുരയിടത്തിൽ ഗോട്ട് ഫാം എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ, വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ, ഫാം ടൂറിസം സൊസൈറ്റി പ്രസിഡന്റ് അജു എമ്മാനുവൽ എന്നിവരുമായി സെക്രട്ടറി ചര്‍ച്ച നടത്തി.