കർമസമിതി പൊതുയോഗം സംഘടിപ്പിച്ചു
1338357
Tuesday, September 26, 2023 12:32 AM IST
ചക്കിട്ടപാറ: പേരാന്പ്ര നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ഇടയാക്കുന്നതും വയനാട് ജില്ലക്കാരുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകുന്നതുമായ പൂഴിത്തോട്- പടിഞ്ഞാറത്തറ ചുരമില്ലാ ബദൽ റോഡ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബദൽ റോഡ് ചെന്പനോട കർമ സമിതിയുടെ നേതൃത്വത്തിൽ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു.
വയനാട് പടിഞ്ഞാറത്തറ കർമസമിതി വൈസ് ചെയർമാൻ കമൽ ജോസ് ഉദ്ഘാടനം ചെയ്തു. ടോമി മണ്ണൂർ അധ്യക്ഷത വഹിച്ചു. ജോണ്സണ് കുറ്റ്യാംവയൽ മുഖ്യപ്രഭാഷണം നടത്തി. റോഡ് യാഥാർഥ്യമാക്കാൻ ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് കർമസമിതി ആവശ്യപ്പെട്ടു. പഞ്ചായത്തംഗം ലൈസ ജോർജ്, മാത്യു പേഴത്തിങ്കൽ, യു.സി. ഹുസൈൻ, സെമിലി സുനിൽ, ബെന്നി പെരുവേലിൽ, മാത്യു കാക്കതുരുത്തേൽ, സബിൻ ആണ്ടൂര്‍, ഷാജു വിലങ്ങുപാറ എന്നിവർ പ്രസംഗിച്ചു.