കാർ മതിലിൽ ഇടിച്ച് വിദ്യാർഥി മരിച്ചു
1338876
Thursday, September 28, 2023 12:48 AM IST
നാദാപുരം: തലശ്ശേരി -നാദാപുരം സംസ്ഥാന പാതയിൽ കുഞ്ഞിപ്പുര മുക്കിൽ കാർ മതിലിൽ ഇടിച്ചു കയറി വിദ്യാർഥി മരിച്ചു. സുന്നി യുവജന സംഘം നേതാവ് ഇരങ്ങണ്ണൂർ സ്വദേശി നെല്ലികുളത്തിൽ സി.കെ. മുഹമ്മദ് സിനാനാ (17)ണ് മരിച്ചത്. എസ്എസ്എഫ് മുൻ സംസ്ഥാന പ്രസിഡന്റ് റാഷിദ് ബുഖാരിയുടെ മകനാണ്. കുറ്റ്യാടി സിറാജുൽ ഹുദ പ്ലസ്ടു വിദ്യാർഥിയായിരുന്നു. ചൊവ്വാഴ്ച്ച രാത്രി 12 നാണ് അപകടം.
ചൊവ്വാഴ്ച്ച രാത്രി പേരോട് ബന്ധുവീട്ടിൽ പോയി പിതൃസഹോദര പുത്രനൊപ്പം ഇരിങ്ങണ്ണൂരിലെ വീട്ടിലേക്ക് തിരിച്ച് പോകുന്നതിനിടെയാണ് കാർ അപകടത്തിൽ പെട്ടത്. കാറിന്റെ മുൻവശം പൂർണ്ണമായി തകർന്നു. പരിക്കേറ്റ സഹയാത്രികനായ മുഹമ്മദ് ഷംനാസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവ് ഉമൈന. ഹോദരങ്ങൾ: മുഹമ്മദ് യാസിൻ, സൈത്തൂന, ഫാത്തിമ.