നിപ : 216 പേരെ സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കി
1339126
Friday, September 29, 2023 1:02 AM IST
കോഴിക്കോട്: നിപ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന 216 പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
ഇന്നലെ സമ്പർക്ക പട്ടികയിൽ ഉള്ളത് 649 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ലഭിച്ച മൂന്ന് ഫലങ്ങളും നെഗറ്റീവ് ആണ്.
നിലവിൽ ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനിലയിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. കോൾ സെന്ററിൽ നാല് ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 1,390 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു.