വന്യ മൃഗങ്ങളുടെ ശല്യം തടയാൽ നടപടി സ്വീകരിക്കണം: യുഡിഎഫ്
1339832
Monday, October 2, 2023 12:26 AM IST
തൊട്ടിൽപ്പാലം: കാവിലുംപാറ പഞ്ചായത്തിലെ മലയോര മേഖലകളിൽ വന്യമൃഗ ശല്യം തടയാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു.
ആന, പന്നി, കുരങ്ങൻ തുടങ്ങിയ വന്യ ജീവികൾ പറമ്പിലിറങ്ങി കൃഷി നശിപ്പിക്കുന്നത് കാരണം കർഷകർ തീരാ ദുരിതത്തിലാണ്.
കർഷകർ കാർഷിക ഉൽപ്പന്നങ്ങളുടെ വിലക്കുറവ് കാരണം പ്രയാസപ്പെടുന്ന അവസരത്തിലാണ് വന്യ മൃഗങ്ങളുടെ കൂടി ആക്രമണം നേരിടേണ്ടി വരുന്നത്.
തെരഞ്ഞെടുപ്പ് മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കാവിലുംപാറ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ശിൽപശാല നാദാപുരം നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ എൻ.കെ. മൂസ ഉദ്ഘാടനം ചെയ്തു.