പരിസ്ഥിതി സൗഹൃദ ക്രിസ്തുമസ് ട്രീയുമായി ജില്ലാ കൃഷിത്തോട്ടം
1374476
Wednesday, November 29, 2023 8:09 AM IST
പേരാമ്പ്ര: ക്രിസ്തുമസിന് അണിയിച്ചൊരുക്കാൻ പെരുവണ്ണാമൂഴിയിലെ കൂത്താളി ജില്ലാ കൃഷി ഫാമിന്റെ ക്രിസ്തുമസ് ട്രീ തയാർ. ഗോൾഡൻ സൈപ്രസ് തൈകൾ ആകർഷകമായ മൺചട്ടിയിലാണ് വിപണനത്തിന് തയാറാക്കിയത്. വിപണനോദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. ജമീല അധ്യക്ഷയായിരുന്നു.
ഫാം സൂപ്രണ്ട് കെ.വി. നൗഷാദ് പദ്ധതി വിശദീകരിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു, കൃഷിവകുപ്പ് അസിസ്റ്റന്റ് എൻജിനീയർ സൈതലവി, കൃഷി അസിസ്റ്റന്റുമാരായ വി.പി. ഫിറോസ് ബാബു, എൻ.ആർ. രാജേഷ്, തൊഴിലാളി സംഘടനാ പ്രതിനിധികളായ ടി.കെ. ജോഷിബ, ടി.പി. റജില, പി.കെ. സുരേഷ്, കൃഷി ഓഫീസർ ഡോ. മുബീന, ഹെഡ് ക്ലർക്ക് കെ.സി. അസീസ് എന്നിവർ പ്രസംഗിച്ചു. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് വരെ ഫാമിൽ നിന്ന് ക്രിസ്തുമസ് ട്രീ ലഭിക്കും.