ഉണങ്ങിയ മരം അടിയന്തരമായി മുറിച്ചു മാറ്റണമെന്ന്
1425591
Tuesday, May 28, 2024 7:56 AM IST
നെല്ലിപ്പൊയിൽ: കോടഞ്ചേരി- കക്കാടംപൊയിൽ മലയോര ഹൈവേയിൽ നെല്ലിപ്പൊയിൽ എൽപി സ്കൂളിന് സമീപം കാൽനട യാത്രക്കാർക്കും, വാഹനങ്ങൾക്കും വൈദ്യുതിലൈനിനോട് ചേർന്ന് നിൽക്കുന്ന ഉണങ്ങിയ മരം ഭീഷണിയാകുന്നു. മഴ കനക്കുന്നതോടുകൂടി ഏതുനിമിഷവും മരം ഒടിഞ്ഞ് വൈദ്യുതി ലൈനിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്.
സ്കൂളിലേക്കും അങ്കണവാടിയിലേക്കും അടക്കം നിരവധി കുട്ടികളാണ് ഇതുവഴി ദിവസേന കടന്നുപോകാനുള്ളത്. സ്കൂൾ തുറക്കാൻ ഏതാനും ദിവസം മാത്രമാണ് ഇനിയുള്ളത്. ഉണങ്ങി നിൽക്കുന്ന മരം അടിയന്തരമായി മുറിച്ചു മാറ്റി അപകടം ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.