വവ്വാലുകളിലെ വൈറസ് സാന്നിധ്യം കണ്ടെത്താന്‍ പരിശോധന തുടങ്ങി
1425603
Tuesday, May 28, 2024 7:56 AM IST
കോഴിക്കോട്: നിപ ഭീഷണി ഇല്ലാതാക്കുന്നതിന്റെ മുന്നോടിയായി വവ്വാലുകളില്‍ സാമ്പിള്‍ പരിശോധനയ്ക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കമായി. മൂന്നു തവണ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ ജില്ല എന്ന നിലയ്ക്കാണ് കോഴക്കോട്ട് പരിശോധന തുടങ്ങിയത്.
വടകര, കുറ്റ്യാടി , പേരാമ്പ്ര മേഖലയിലാണ് പരിശോധന നടക്കുന്നത്.ജില്ലയില്‍ 2018-ല്‍ നിപ വൈറസ് സാന്നിധ്യം ആദ്യംകണ്ടെത്തിയതും ആളുകള്‍ക്ക് ജീവന് നഷ്ടപ്പെട്ടതും പേരാമ്പ്രയിലെ സൂപ്പിക്കടയിലാണ്.
കേന്ദ്ര സ ര്‍ക്കാര്‍ മാര്‍ഗനിര്‍ദേശപ്രകാരം വനം വകുപ്പിന്റെ സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പാണ് സാമ്പിള്‍ ശേഖരണം നടത്തുന്നത്. തിരുവനന്തപുരം പാലോട് സ്സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിലെ ചീഫ് ഡിസീസ്ഇ ന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഡോ. ഷീല സാലിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം.
കേരളത്തെ ആശങ്കയിലാക്കിയ നിപ 2018ല്‍ കോഴിക്കോട്ടും പി ന്നീട് എറണാകുളം ജില്ലയിലുമാ ഞ് സ്ഥിരീകരിച്ചത്. മേയ് മുതല്‍ ഡിസംബര്‍ വരെയാണ് ഇപ്പോഴുള്ള ക്രമീകരണം. മാസം ഏഴുദിവസം എന്ന രീതി യിലാണ് സാമ്പിള്‍ ശേഖരണം. വെറ്റിറിനറി സര്‍ജന്റെ നേതൃത്വ ത്തില്‍ മേയ് 24ന് തുടങ്ങിയ പരിശോധന ആദ്യഘട്ടത്തില്‍ 30 വരെ തുടരും. വവ്വാലുകളുടെ സാന്നിധ്യം ആദ്യം നിരീക്ഷിക്കും. പിന്നീട് ജിയോമാപ്പിങ് നടത്തും. തുടര്‍ന്ന് സഞ്ചാരപഥം മനസിലാക്കിയ ശേഷമാകും സാമ്പിള്‍ ശേഖരണം.
ചത്ത വവ്വാലുകളെ കണ്ടെത്തുകയാണെങ്കില്‍ അവയുടെയും അവശനിലയിലോ മറ്റോ കാണുന്നുണ്ടെങ്കില്‍ അവയുടെയും സാമ്പിളും ശേഖരിക്കും.ഓരോ ഘട്ടത്തിലും ശേഖരി ക്കുന്ന സാമ്പിള്‍ ഭോപാലി ഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ പരിശോധിക്കും.
ജൂലൈയോടെ ആദ്യഘട്ടം ഫലം വരുമെന്നാണ് പ്രതീക്ഷ. വവ്വാലുക ളില്‍നിന്ന് ശേഖരിക്കുന്ന സിറംസാമ്പിളുകളില് നിപ വൈറസി നെതിരെയുള്ള ഇമ്മ്യുണോഗ്ളോബലിനുകളുടെ സാന്നിധ്യമാണ് നോക്കുക.പഴംതീനിവവ്വാലുകളിലാണ് നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്.
സ്വന്തം ലേഖകന്‍