മികച്ച ഫുട്ബോൾ താരമായി കൂരാച്ചുണ്ടിന്റെ അർജുൻ
1441866
Sunday, August 4, 2024 5:24 AM IST
കൂരാച്ചുണ്ട്: കേരള ഫുട്ബോൾ അസോസിയേഷന്റെ 2023 - 24 വർഷത്തെ പുരുഷ വിഭാഗത്തിൽ മികച്ച സീനിയർ ഫുട്ബോൾ താരമായി കൂരാച്ചുണ്ട് സ്വദേശി അർജുൻ ബാലകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു.
ചൊവ്വാഴ്ച കൊച്ചിയിൽ നടന്ന സംസ്ഥാന അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗത്തിൽ ഷീൽഡും, സ്വർണമെഡലും അടങ്ങുന്ന പുരസ്കാരം അർജുൻ ഏറ്റുവാങ്ങി.
അരുണാചൽ പ്രദേശിൽ നടന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിനു വേണ്ടിയും, കേരള പ്രീമിയർ ലീഗിൽ കെഎസ്ഇബിക്കു വേണ്ടിയും മികച്ച പ്രകടനം കാഴ്ച വച്ചതാണ് അർജുനെ പുരസ്കാരത്തിന് അർഹനാക്കിയത്.
ഗോവയിൽ നടന്ന നാഷണൽ ഗെയിംസിൽ വെങ്കല മെഡൽ നേടിയ കേരള ടീമിലും അർജുൻ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. കൂരാച്ചുണ്ട് പൂവത്തുംചോല നടുക്കണ്ടിപറമ്പിൽ ബാലകൃഷ്ണൻ - ബീന ദമ്പതികളുടെ മകനാണ്.