സ്ത്രീ​ക്കെ​തി​രേ അ​തി​ക്ര​മം: മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ
Saturday, September 7, 2024 4:20 AM IST
കാ​ട്ടി​ക്കു​ളം: പെ​ണ്‍​കു​ട്ടി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത് ചോ​ദ്യം ചെ​യ്ത സ്ത്രീ​ക്കെ​തി​രേ അ​തി​ക്ര​മം ന​ട​ത്തു​ക​യും ക​ത്തി കാ​ട്ടി കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ.

പ​ന​വ​ല്ലി കാ​രാ​മാവീ​ട്ടി​ൽ രാ​ജു​വി​നെ​യാ​ണ്(45)​തി​രു​നെ​ല്ലി എ​സ്ഐ പി. ​സൈ​നു​ദ്ദീ​നും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്. ദി​വ​സ​ങ്ങ​ൾ മു​ൻ​പാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.


തൃ​ശി​ലേ​രി​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന പെ​ണ്‍​കു​ട്ടി​ക​ളോ​ടാ​ണ് രാ​ജു മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.