കൂരാച്ചുണ്ട്: കല്ലാനോട് സർവ്വീസ് സഹകരണ ബാങ്ക് കണ്‍സ്യൂമർ ഫെഡിന്റെ സഹകരണത്തോടെ നടത്തുന്ന ഓണച്ചന്ത കൂരാച്ചുണ്ടിലെ മൂന്നു കേന്ദ്രങ്ങളിൽ ആരംഭിച്ചു. കൂരാച്ചുണ്ട് ബ്രാഞ്ച് ഓഫീസിന് സമീപത്ത് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു.
കല്ലാനോട് ആരംഭിച്ച ചന്ത ബാങ്ക് പ്രസിഡന്റ് ജോണ്സണ് എട്ടിയിലും, കക്കയം എം.വൈ.സി ഹാളിൽ ആരംഭിച്ച ചന്ത ബാങ്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് ഞാറുമ്മലും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ സിമിലി ബിജു, ജെസി ജോസഫ്, അരുണ്‍ ജോസ് എന്നിവരും ബാങ്ക് ഭരണസമിതി അംഗങ്ങളും പങ്കെടുത്തു.