ബസിടിച്ചു പരിക്കേറ്റ യുവാവിനെ അതേ ബസിൽ ആശുപത്രിയിലെത്തിച്ചു
1452461
Wednesday, September 11, 2024 5:09 AM IST
കൊയിലാണ്ടി: ബസും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റയാളെ അതേ ബസിൽ ആശുപത്രിയിലെത്തിച്ചു. ചെങ്ങോട്ടുകാവ് സ്വദേശി ജീവൻരാജി (47)നാണ് പരിക്കേറ്റത്. ചെങ്ങോട്ടുകാവിൽ ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്.
കാലിനും തലയ്ക്കും പരിക്കേറ്റ ജീവൻരാജിനെ താലൂക്കാശുപത്രിയിൽ എത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന വിക്രാന്ത് ബസാണ് ബൈക്കുമായി ഇടിച്ചത്.