കോഴിക്കോട്: കൂടരഞ്ഞി കൽപ്പൂര് കൊട്ടാരപ്പറ്റ ഭാഗത്ത് യുവകർഷകരായ ചാലിൽ ബഷീറും പൊട്ടിയിൽ രാജേഷും ചേർന്ന് നടത്തിയ ഓണക്കാല ജൈവ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് ആഗ്രോ ഇൻഡസ്ട്രീസ് ചെയർമാൻ വി. കുഞ്ഞാലി നിർവഹിച്ചു.
കൂടരഞ്ഞി കൃഷിഭവന്റെ സഹകരണത്തോടെയാണ് കൃഷി നടത്തിയത്. കൃഷി ഓഫീസർ ഷബീർ അഹമ്മദിന് വി. കുഞ്ഞാലി ആദ്യ വിൽപന നടത്തി. ചടങ്ങിൽ അബ്ദുറഹിമാൻ പള്ളിക്കലാത്ത്, പി.കെ. അബ്ദുള്ള, മനോജ് മൂത്തേടത്ത്, കെ.സി. അബ്ദുറഹിമാൻ തുടങ്ങിയവർ പ്രസംഗിച്ചു.