ഓ​ട്ടോ​യി​ൽ ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണം ഉ​ട​മ​യെ തി​രി​ച്ചേ​ൽ​പ്പി​ച്ചു
Tuesday, September 17, 2024 6:14 AM IST
കൂ​രാ​ച്ചു​ണ്ട്: ഓ​ട്ടോ​റി​ക്ഷാ യാ​ത്ര​ക്കി​ടെ ക​ള​ഞ്ഞു​കി​ട്ടി​യ യാ​ത്ര​ക്കാ​രി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണം തി​രി​ച്ചേ​ൽ​പ്പി​ച്ചു മാ​തൃ​ക​യാ​യി ഡ്രൈ​വ​ർ. ന​രി​ന​ട​യി​ലെ ന​രി​ക്കു​ന്നേ​ൽ ക്ലാ​ര​യു​ടെ മൂ​ന്നു പ​വ​നോ​ളം തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മാ​ല​യാ​ണ് ഓ​ട്ടോ​യി​ൽ വീ​ണു​പോ​യ​ത്. മാ​ല കി​ട്ടി​യ സി​പി​എം പൊ​റാ​ളി സൗ​ത്ത് ബ്രാ​ഞ്ച് അം​ഗ​വും കൂ​രാ​ച്ചു​ണ്ടി​ലെ ഓ​ട്ടോ ഡ്രൈ​വ​റും സി​ഐ​ടി​യു അം​ഗ​വു​മാ​യ ബി​നു ക​ല്ലി​പ്പൊ​യി​ൽ ഉ​ട​മ​യ്ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു.


സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​ജി. അ​രു​ണ്‍, ന​രി​ന​ട ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ക​ഐം​ഗോ​പാ​ല​ൻ, സു​ഗു​ണ​ൻ ക​റ്റോ​ടി, ബി​നു പൊ​ട്ട​ക്ക​ൽ, ജോ​സ് കൂ​ന്പ​യി​ൽ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ബി​നു മാ​ല ഉ​ട​മ​യ്ക്ക് കൈ​മാ​റി​യ​ത്.