കോഴിക്കോട് : ഹോംനഴ്സിനെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഗോവിന്ദപുരം ചുള്ളിയിൽ മുഹമ്മദ് അഷ്റഫി (45) നെയാണ് മെഡിക്കൽ കോളജ് ഇൻസ്പക്ടർ ജിജീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം.
ഹോംനഴ്സിനെ ആവശ്യമുണ്ടെന്ന് ഇയാൾ പരസ്യം നൽകുകയായിരുന്നു. തുടർന്ന് എടവണ്ണപ്പാറയിലെ സ്ഥാപനത്തിലെത്തിയ തളിപ്പറമ്പ് സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ തളിപ്പറമ്പ് പോലീസിലാണ് യുവതി പരാതി നൽകിയത്. ഞായറാഴ്ച പിടികൂടിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.